തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ തുവക്കുന്നിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. തുവക്കുന്ന് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തെരച്ചിലിനൊടുവിലാണ് തൊട്ടടുത്ത് വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുഞ്ഞിനെ കാണുന്നത്. ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Leave a Reply

spot_img

Related articles

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ. വളളക്കടവ് സ്വദേശി സുജിത്തിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സമീപവാസിയായ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്ങാട് നെരോത്ത്...

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്....

കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ...