എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

എന്‍. പ്രശാന്ത് ഐഎസിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.

ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരില്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലഘട്ടം ഏറെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നല്‍കിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം ചീഫ് സെക്രട്ടറിയോട് അങ്ങോട്ട് വിശദീകരണം തേടിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് നല്‍കിയതും വിവാദമായിരുന്നു. അതേസമയം മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു.

Leave a Reply

spot_img

Related articles

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ. വളളക്കടവ് സ്വദേശി സുജിത്തിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സമീപവാസിയായ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്ങാട് നെരോത്ത്...

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്....

കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ...