സ്വര്‍ണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയില്‍ നിന്ന് പണം തട്ടി; അസം സ്വദേശികള്‍ പിടിയില്‍

സ്വര്‍ണക്കട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലപ്പുറത്ത് വ്യാപാരിയില്‍ നിന്ന് പണം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് നിന്നാണ് ഇവരെ നടക്കാവ് പോലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളെക്കൂടി പിടികൂടാനുളളതായി പോലീസ് പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ വ്യാപാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇജാജുല്‍ ഇസ്ലാം, റഈസുദ്ദീന്‍ എന്നിവരെ നടക്കാവ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വര്‍ണ്ണക്കട്ടിയാണെന്ന പേരില്‍ അര കിലോഗ്രാമോളം വരുന്ന ലോഹം കാണിച്ച് 12 ലക്ഷം രൂപയ്ക്ക് വില ഉറപ്പിച്ചു. വ്യാപാരി ആദ്യഗഡുവായി ആറ് ലക്ഷം രൂപ കോഴിക്കോട് ബസ്റ്റാന്റില്‍ വച്ച് ഇരുവര്‍ക്കും കൈമാറുകയും ചെയ്തു.പിന്നീട് നാടുവിട്ട പ്രതികള്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. മൊബൈല്‍ ഫോണുകളും സിമ്മുകളും മാറ്റി മുങ്ങി നടക്കുകയായിരുന്ന പ്രതികള്‍. മറ്റൊരു തട്ടിപ്പിനായി തൃശൂരിലെത്തിയപ്പോഴാണ് നടക്കാവ് പോലീസ് ഇരുവരെയും പിടികൂടിയത്

Leave a Reply

spot_img

Related articles

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

കണ്ണൂർ കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി...

കാസര്‍കോട് ഹോട്ടലുടമയുടെ വീട്ടില്‍ വൻ കഞ്ചാവ് വേട്ട

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന്...