എന്‍ എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ കേസ്; പരാതിക്കാര്‍ക്ക് പണം നല്‍കി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് സിപിഐ (എം)

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യ കേസ് പരാതിക്കാര്‍ക്ക് പണം നല്‍കി ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന് സിപിഐ (എം). ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കും വരെ പ്രക്ഷോഭം തുടരും. മരണത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണ്. എന്‍. ഡി അപ്പച്ചനെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റാന്‍ നേതൃത്വം നടപടിയെടുക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.

അതേസമയം എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍ എന്ന് സൂചന. ഇന്നലെ ഉച്ച മുതല്‍ നേതാക്കളുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണ്. േപ്രതി ചേര്‍ത്തതിന് പിന്നാലെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരുടെ ഫോണുകളാണ് സ്വിച്ച്‌ ഓഫ് ആയത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...