ട്രെയിന്‍ സമയങ്ങളില്‍ അടുത്തയാഴ്ച താല്‍കാലിക മാറ്റം

ട്രെയിന്‍ സമയങ്ങളില്‍ അടുത്തയാഴ്ച താല്‍കാലിക മാറ്റങ്ങള്‍; സ്റ്റോപ്പുകള്‍ റദ്ദാക്കും; ചില വണ്ടികള്‍ ഓടില്ല.തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എഞ്ചിനിയിറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ജനുവരി 18നും 26 നും ഇടയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ തടസപ്പെടും. എറണാകുളത്തിനും ഗുരുവായൂരിനുമുടയിലാണ് ട്രെയിനുകളുടെ ഷെഡ്യൂളുകളില്‍ താല്‍കാലിക മാറ്റം വരുന്നത്. ചില ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ജനുവരി 18,19,25,26 എന്നീ തീയ്യതികളിലാണ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.

പ്രധാന മാറ്റങ്ങള്‍

ചെന്നൈ എഗ്മോറില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16127) ജനുവരി 18 നും 25 നും ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) 18, 25 തിയ്യതികളില്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിലേക്ക് തുടര്‍ യാത്രയുണ്ടാവില്ല.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ (16342) 18 നും 25 നും എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കരൈക്കലില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള എക്‌സ്പ്രസ് (16187) പാലക്കാട് വരെയാണ് യാത്ര ചെയ്യുക.. പാലക്കാട് നിന്ന് എറണാകുളത്തേക്ക് തുടര്‍ യാത്ര ഇല്ല.

മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) ജനുവരി 19,26 ദിവസങ്ങളില്‍ പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50

എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) ജനുവരി 19 നും 26 നും തൃശൂരില്‍ നിന്ന് രാവിലെ 7.16 ന് പുറപ്പെടും.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് 19 നും 26 നും എറണാകുളത്ത് നിന്ന് രാവിലെ 5.20 നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക.

എറണാകുളം-കരൈക്കാല്‍ എക്‌സ്പ്രസ് (16188) ഈ തീയ്യതികളില്‍ പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40 നാണ് പുറപ്പെടുക.

ഗുരുവായൂര്‍-മധുരൈ എക്‌സ്പ്രസ് (16328) 19 നും 26 നും ആലുവയില്‍ നിന്ന് രാവിലെ 7.24 ന് പുറപ്പെടും.

റദ്ദാക്കുന്ന ട്രെയിനുകള്‍

ജനുവരി 18 നും 26 നും ഇടയില്‍ നാലു ട്രെയിനുകള്‍ റദ്ദാക്കും. എറണാകുളം-ഷൊര്‍ണൂര്‍ സ്‌പെഷ്യല്‍ (06018) ജനുവരി 18, 25 തിയ്യതികളില്‍ ഓടില്ല. ജനുവരി 19 ന് സര്‍വ്വീസ് നടത്തേണ്ട ഷൊര്‍ണൂര്‍-എറണാകുളം സ്‌പെഷ്യല്‍ (06017), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (06439), കോട്ടയം-എറണാകുളം പാസഞ്ചര്‍ (06434) എന്നീ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ വെബ് സൈറ്റില്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

കാനം ഇ. ജെ സാഹിത്യ പുരസ്‌ക്കാരം നാളെ ജോയ്‌സിക്കു സമർപ്പിക്കും

കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം...

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...