വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍

വൈക്കത്ത് നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളി യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. കർണ്ണാടക ബംഗളൂരുവില്‍ താമസിക്കുന്ന നേഹാ ഫാത്തിമ (25), കാമുകൻ സാരഥി (28) എന്നിവരെയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വൈദികൻ പ്രധാന അധ്യാപകനായ സ്‌കൂളിലെ ഒഴിവ് അപേക്ഷ കണ്ട് ഇദ്ദേഹത്തെ ബന്ധപ്പെട്ടതായിരുന്നു നേഹാ ഫാത്തിമ. തുടർന്ന് ഇദ്ദേഹവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അടുപ്പം സ്ഥാപിച്ചു. തന്റെ ഫോട്ടോ എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു നല്‍കിയിരുന്നു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോള്‍ വിളിച്ച്‌ നഗ്നചിത്രങ്ങള്‍ പകർത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ വൈക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടി. തുടർന്ന്, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...