തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് ആരംഭിക്കും

അയ്യപ്പ സ്വാമിക്ക് മകരസംക്രമ ദിനത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച്‌ 14ന് സംഘം സന്നിധാനത്ത് എത്തും. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം, സര്‍ക്കാര്‍ പ്രതിനിധികള്‍ ആചാരപരമായി സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.15 ന് കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിക്കും
തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തി മഹാദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിയുകയും ആകാശത്ത് മകര നക്ഷത്രം ഉദിക്കുകയും ചെയ്യും. 14 ന് രാവിലെ 8.45 നാണ് മകരസംക്രമ പൂജ നടക്കുക. 15,16,17,18 തീയതികളില്‍ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നെള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് മണിമണ്ഡപത്തില്‍ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതല്‍ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരക്കുക.

പന്തളം കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത്. 14 മുതല്‍ 17 വരെ പതിനെട്ടാംപടിവരെയും 18 ന് ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത്. 19 ന് മണിമണ്ഡപത്തിന് മുന്‍പില്‍ ചൈതന്യശുദ്ധിക്കായി ഗുരുതി നടക്കും. 20 ന് നട അടയ്‌ക്കും. തിരുവാഭരണഘോഷയാത്രയെ അനുഗമിച്ച്‌ എത്തുന്ന പന്തളരാജ പ്രതിനിധിക്ക് മാത്രമാണ് 20 ന് ദര്‍ശനത്തിന് അവകാശമുള്ളൂ. ദര്‍ശനം പൂര്‍ത്തിയാക്കി പന്തളം രാജപ്രതിനിധി പടിയിറങ്ങി ശബരിമല ചെലവുകള്‍ക്കുള്ള പണക്കിഴിയും താക്കോല്‍ക്കൂട്ടവും ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് കൈമാറും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....