ലൈംഗികാതിക്രമം; സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെതിരെ കേസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്ററിന്റെ പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെതിരെ കേസെടുത്തു. ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് അസിം ഫാസിക്കെതിരെ തിരുവല്ലം പൊലീസ് കേസെടുത്തിരിക്കുന്നത്. ജൂലൈയില്‍ നടന്ന അതിക്രമം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നല്‍കിയത്. ലൈംഗികപീഡനം നടത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതി പരാതിക്കാരിയെ പിന്നിലൂടെ കയ്യിട്ടു കെട്ടിപ്പിടിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ ഒരു സീരിയലിലും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.2024 ജൂലൈ 7ന് സ്റ്റുഡിയോ കെട്ടിടത്തിനടുത്തു വച്ചാണ് അതിക്രമം എന്നും പരാതിയിലുണ്ട്.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...