ആവേശം കൊള്ളിച്ച് നഗരക്കാഴ്ചകള്‍

നഗരക്കാഴ്ചകള്‍ ഒപ്പിയെടുക്കാനാവുന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായ സൗജന്യ സിറ്റി റൈഡ് കുട്ടികളെ ആവേശം കൊള്ളിക്കുന്നു. ഉല്ലാസകരമായ പാട്ടുകളോടും ആരവത്തോടും കൂടിയാണ് റൈഡ്. കുട്ടികള്‍ക്ക് അകമ്പടിയായി അധ്യാപകരുമുണ്ട്. കൊള്ളാം അടിപൊളി എന്നായിരുന്നു മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പ്രതികരണം.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന റൈഡ് ഉച്ചയ്ക്ക് രണ്ടുമണിവരെയുണ്ട്. കുട്ടികളുടെ തിരക്കിനനുസരിച്ച് സേവന സമയം നീട്ടുന്നതിനും മടി കാട്ടാറില്ല. ആയിരത്തിലേറെ കുട്ടികളാണ് ഓരോ ദിവസവും റൈഡിന്റെ ഭാഗമാകുന്നത്. രണ്ടു ബസുകളിലായി ഒരേ സമയം നൂറ്റിമുപ്പതോളം കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. പുസ്തകോത്സവ വേദിയില്‍ പുസ്തകങ്ങളെ പോലെ തന്നെ കുട്ടികളെ ആവേശം കൊള്ളിക്കുന്നതില്‍ സിറ്റി റൈഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. തിങ്കളാഴ്ച വരെ കുട്ടിക്കൂട്ടുകാര്‍ക്ക് സിറ്റി റൈഡ് ആസ്വദിക്കാനാകും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....