‘ജനഗണമന’ : ഇടുക്കിയുടെ മാറ്റത്തിനായി പുതിയ പദ്ധതി

ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് “ജനഗണമന” എന്ന പേരിൽ ജില്ലാഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദേശീയ യുവജനദിനത്തിൽ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പുതിയ തുടക്കത്തിനായി ഇടുക്കി ജനതയെ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ അടിസ്ഥാനമേഖലകളിൽ കൂട്ടായ പ്രവർത്തനത്തിലൂടെ മാറ്റം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. വിദ്യാർത്ഥികളടക്കം വിവിധ മേഖലകളിൽനിന്നുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഇതിനായി https://forms.gle/HE1b6KYKzidq3NdF6 എന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം . 9656402182 എന്ന നമ്പറിലേക്ക് വാട്ട്സാപ്പ് സന്ദേശം അയച്ച് സംശയനിവാരണം നടത്താം.

2018 -ലെ പ്രളയകാലത്ത് കോഴിക്കോട് സബ്കലക്ടറായിരിക്കെ താൻ അനുഭവിച്ചറിഞ്ഞ കേരളജനതയുടെ ഐക്യബോധത്തെക്കുറിച്ചുള്ള മതിപ്പാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വരാൻ പ്രേരിപ്പിച്ചതെന്ന് ഫേസ്ബുക്ക് സന്ദേശത്തിൽ കളക്ടർ പറയുന്നു. കേരളത്തിന്റെ ആത്മാവ് ടീം സ്പിരിറ്റ് ആണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആ ദിവസങ്ങൾ—ഒരു അഭ്യർത്ഥന മതി, മനുഷ്യസ്നേഹത്തിന്റെ പ്രവാഹം കാണാൻ കഴിയുമായിരുന്നു. വിദ്യാർത്ഥികളും, ചെറുപ്പക്കാരും, മധ്യവയസ്കരും , മുതിർന്ന പൗരന്മാരും എല്ലാവർക്കും ഒരേമനസായിരുന്നു. ആ കാഴ്ചകളിൽനിന്ന് വലിയ പാഠം പഠിക്കുകയായിരുന്നു. ഊർജ്ജവും , സന്നദ്ധതയും ഉണ്ടെങ്കിൽ സാധ്യമല്ലാത്തതായി ഒന്നുമില്ല. ദുരന്തമോ പ്രതിസന്ധിയോ ഇല്ലെങ്കിലും ഒരുമിച്ചുനിന്നാൽ പുതിയ സമൂഹം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...