കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യും; ടി ജി പുരുഷോത്തമൻ

വരും ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമാവധി നേട്ടങ്ങൾ കൊയ്യുമെന്ന് പരിശീലകൻ ടി ജി പുരുഷോത്തമൻ.ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് കാരണമായത് താരങ്ങളുടെ കൃത്യമായ പദ്ധതികളായായിരുന്നുവെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ടീം പദ്ധതികള്‍ താരങ്ങള്‍ കൃത്യമായി പിന്തുടർന്നു. 60, 70 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മത്സരം വിജയിക്കാൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്സിന് മനസിലായെന്നും ടി ജി പുരുഷോത്തമൻ വ്യക്തമാക്കി.

ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. കൊമ്ബന്മാർക്കായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ സദൂയി എന്നിവർ ഗോളുകള്‍ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി വലചലിപ്പിച്ചത്. മത്സരം ഉണർന്നതും ഒഡീഷ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു.രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റില്‍ ജെസൂസ് ഹിമെനെസിന്റെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.

80-ാം മിനിറ്റില്‍ ഡോറിയുടെ ഗോളില്‍ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാല്‍ 83-ാം മിനിറ്റില്‍ കാർലോസ് ഡെല്‍ഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ നോഹ സദുയിയുടെ ഗോള്‍ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...