കോടതിയെ വെല്ലുവിളിക്കാനില്ല; മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

കോടതിയെ വെല്ലുവിളിക്കാനില്ല’; നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; ഇനി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോചെ.ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്നും ഇറങ്ങാതിരുന്നത് സാങ്കേതിക പ്രശ്‍നം കാരണമെന്ന് ലൈം​ഗിക അധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ. അതേസമയം ബോബി ചെമ്മണ്ണൂർ കോടതിയെ അവഹേളിച്ചിട്ടില്ലെന്നും കോടതിയെ വെല്ലുവിളിക്കാൻ താൻ നിൽക്കില്ലെന്നും പറയുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു. ആരെയും വിഷമിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല, എന്നാല്‍ തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നെന്നും ബോബി.

ഭാവിയില്‍ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കും. കോടതിയോട് കളിക്കാനില്ലെന്നും വിവരമുള്ളവരാരും അങ്ങനെ ചെയ്യില്ലെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു. ബോബിയുടെ കേസ് കോടതി ഉച്ച കഴിഞ്ഞ് പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് ബോബി നിലപാട് മാറ്റി മാപ്പു പറയലുമായി ബോബി രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് റിലീസ് ഓ‍ഡർ എത്തിയത്. ഇന്നലെ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണ് സാങ്കേതിക പ്രശ്നമാണെന്ന് അറിഞ്ഞതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേർ ചെറിയ കേസുകളിൽ അകപ്പെട്ടവരുണ്ട്. നിവരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തു വരുന്നുണ്ട്. അതിന് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പക്ഷേ ഇതിനായി ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണെന്നും ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Leave a Reply

spot_img

Related articles

കാനം ഇ. ജെ സാഹിത്യ പുരസ്‌ക്കാരം നാളെ ജോയ്‌സിക്കു സമർപ്പിക്കും

കോട്ടയം : കാലം അടയാളപ്പെടുത്തിയ അനേകം കൃതികളിലൂടെ മലയാളികൾക്കു പ്രിയങ്കരനായിരുന്ന എഴുത്തുകാരന്റെ സ്മരണ നിലനിർത്തുന്നതിനായി കാനം ഇ ജെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം...

നെയ്യാറ്റിൻകര സമാധി: മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കാൻ നടപടി തുടങ്ങി

നെയ്യാറ്റിൻകരയിലെ സമാധി കേസിൽ ഗോപന്റെ മരണകാരണം അറിയാൻ രാസ പരിശോധനാഫലം കാത്ത് പൊലീസ്. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി തുടങ്ങി. ഇതിനായി...

ആദ്യ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് ചരിത്ര നേട്ടം

തിരുവനന്തപുരം: നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ...

അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ്

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്പ് കേരളയിൽ ഫീൽഡ് സ്റ്റാഫ് (ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ) തൊഴിൽ അവസരം. അസാപ്...