ആറാം തവണയും റഹീമിന്റെ കേസ്​ മാറ്റി; മോചനം നീളും

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്റെ മോചനകാര്യത്തിൽ തീരുമാനമായില്ല. ആറാം തവണയും കേസ്​ റിയാദ്​ കോടതി മാറ്റിവെച്ചു. ഇന്ന്​ (ബുധനാഴ്​ച)​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ്​ ഒരു മണിക്കൂറിലേറെ നീണ്ടു. ഓൺലൈൻ സിറ്റിങ്ങിൽ ജയിലിൽനിന്ന്​ റഹീമും റഹീമി​ന്റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്​റ്റിയറിങ്​ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രോസിക്യൂഷ​െൻറ വാദം കേൾക്കലും പ്രതിഭാഗത്തി​ന്റെ മറുപടി പറച്ചിലുമായി കുറച്ചധികം നീണ്ട സിറ്റിങ്​ നടപടികൾ ഒരു തീർപ്പിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കേസ്​ മാറ്റിവെക്കുന്നതായി അറിയിപ്പാണ്​ ഒടുവിൽ വന്നത്​. കേസ്​ പരിഗണിക്കുന്ന അടുത്ത തീയതി ഉടൻ അറിയാം. മോചനകാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിങ്ങാണ്​ ഇന്ന്​​ നടന്നത്​. ഡിസംബർ 30നായിരുന്നു കഴിഞ്ഞ സിറ്റിങ്​. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദയാധനം നൽകുകയും​ കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്​തെങ്കിലും പബ്ലിക്​ റൈറ്റ്​ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്​ടോബർ 21നാണ്​ നടന്നത്​. എന്നാൽ ബഞ്ച്​ മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച്​ തന്നെയാണ്​ മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും​ അറിയിച്ച്​​ കോടതി കേസ്​ മാറ്റിവെക്കുകയായിരുന്നു.

തുടർന്ന്​ കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച്​ കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്​മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി.​ ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന്​ നൽകാനായി. അത് കൂടി പരിശോധിച്ചുള്ള തീരുമാനമെടുക്കുന്നതിന്​ ഡിസംബർ 12ന്​ സിറ്റിങ്​ നടത്താൻ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ സാ​ങ്കേതികകാരണങ്ങളാൽ അന്ന്​ കോടതി കൂടിയില്ല. തുടർന്ന്​ ഡിസംബർ 30ലേക്ക്​ സിറ്റിങ്​ മാറ്റിവെക്കുകയായിരുന്നു. അത്​ വീണ്ടും ജനുവരി 15 ലേക്ക്​ മാറ്റുകയായിരുന്നു. ഇതിലെങ്കിലും ഒരു തീർപ്പുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. റിയാദ്​ ഇസ്​കാനിലെ ജയിലിലാണ്​ അബ്​ദുൽ റഹീമുള്ളത്​.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...