പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിശദ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി.വി അന്‍വറിനെതിരായ ആരോപണം.കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി.വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത്. തടയിണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സ്ഥലത്തെത്തി വിജിലന്‍സ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം. മുന്‍പ് ഉയര്‍ന്നുവന്ന വിവാദങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നുമായിരുന്നു അന്‍വറിന്റെ വാദം. പുതിയ വിവാദത്തില്‍ അന്‍വര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Leave a Reply

spot_img

Related articles

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയാണ് സംഭവം. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ...

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ...

പണിമുടക്ക് ഭാഗികം

സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ്...

പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ട്; കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌...