പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ആയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രത്യേക ദുര്‍ബല വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവേശന പരീക്ഷ മാര്‍ച്ച് 8ന് നടത്തും. പ്രത്യേക ദുര്‍ബല വിഭാഗക്കാരും പ്രവേശന പരീക്ഷ എഴുതണം. അപേക്ഷകള്‍ www.stmrs.in എന്ന വെബ്‌സൈറ്റ് വഴി അയക്കുക. അവസാന തിയതി ഫെബ്രുവരി 20. ഫോണ്‍: 0472-2812557.