ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.അവസാനമായി കളിച്ച രണ്ടു ടി20 പരമ്ബരകളില്‍ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനാണ് സൂര്യയുടെയും സംഘത്തിന്റെയും ശ്രമം. പക്ഷെ മുന്‍ ടി20 ലോകകപ്പ് ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടതായി വരും.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ ടി20യിലാണ് ഈ ജോടി ഓപ്പണിങിലെത്തുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ പരമ്ബരയിലും സഞ്ജു- അഭിഷേക് ജോടിക്കു തന്നെയായിരുന്നു ദൗത്യം.മൂന്നാം നമ്പറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കും. സാധാരണയായി മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഈ പരമ്ബരയില്‍ തിലകിനാണ് ഈ റോളിലേക്കു നറുക്കു വീഴുക. കാരണം സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്പരയില്‍ സൂര്യക്കു പകരം അദ്ദേഹം മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പട്ടിരുന്നു. വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ പേസ് നിരയില്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഷമി കളിച്ചേക്കില്ല.പരിശീലനത്തിടെ ചെറുതായി പരിക്കേറ്റ അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയായിരിക്കും ഇലവനിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...