അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (സായാഹ്ന കോഴ്സ്, പാർട്ട് ടൈം ബാച്ച്) നു അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7 വരെയായി ദീർഘിപ്പിച്ചിരിക്കുന്നു. അപേക്ഷ ഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് 500 രൂപ (അപേക്ഷ ഫോം തപാലിൽ ലഭിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിൽ 600 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ, കളമശ്ശേരി- 683104 എന്ന വിലാസത്തിൽ സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയ എൻവലപ്പ് സഹിതം രജിസ്റ്റേർഡ് പോസ്റ്റ് അയക്കേണ്ടതാണ്).

എല്ലാ വ്യവസായ ശാലകളിലും നിർമാണ മേഖലകളിലും സേഫ്റ്റി ഓഫീസർമാരുടെ സേവനം നിയമപരമായി അത്യന്താപേക്ഷിതമാണ്. നിലവിൽ യോഗ്യതയുളള ഉദ്യോഗാർഥികളുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന കോഴ്സ് ആണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്. ഇത് കേരളത്തിൽ നിലവിൽ കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററിൽ മാത്രമാണ് നടത്തപ്പെടുന്നത്. ജോലി ചെയ്യുന്നവർക്ക് കൂടി പഠിക്കാൻ സാധിക്കുന്ന വിധത്തിൽ സായാഹ്ന കോഴ്സായിട്ടാണ് നടത്തപ്പെടുന്നത്. ഈ കോഴ്സ് പഠിക്കുന്നവർക്ക് കേരളത്തിന് അകത്തും പുറത്തും സേഫ്റ്റി ഓഫീസർമാരായി ജോലി നേടാനുള്ള അവസരമുണ്ട്.
 കൂടുതൽ വിവരങ്ങൾക്ക് 0484 2556530, 9349892240 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എൻജിനിയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്‌സി (ഫിസിക്സ്, കെമിസ്ട്രി) എന്നീ കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....