ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ ജയം

ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ അഭിഷേക് ശർമയുടെ 79 റൺസിന്റെ മികവിലാണ് ഇന്ത്യ എളുപ്പത്തിൽ വിജയത്തിലെത്തിയത്.8 സിക്സുകളും 5 ഫോറുകളും നിറഞ്ഞതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ ഓവറിൽ 22 റൺസാണ് അടിച്ചുകൂട്ടിയത്. 26 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. ഒരു ക്യാച്ചും റണൗട്ടും 26 റൺസും ഉൾപ്പടെ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ സഞ്ജു കാഴ്ച വച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് നേടാനായത്. ജോസ് ബട്​ലർ ഒഴികേയുള്ള ഇംഗ്ലീഷ് ബാറ്റർമാർക്കൊന്നും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. 44 പന്തിൽ നിന്ന് 68 റൺസാണ് ബട്​ലർ നേടിയത്. പതിനേഴ് റൺസെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റൺസെടുത്ത ജൊഫ്ര ആർച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ടിട്വന്റിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ്​വേട്ടക്കാരനായി അർഷ്ദീപ് മാറി. 97 വിക്കറ്റാണ് അർഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റ് വീഴ്ത്തിയ യൂസ്​വേന്ദ്ര ചാഹലിന്റെ റെക്കോഡാണ് അർഷദീപ് മറികടന്നത്.

Leave a Reply

spot_img

Related articles

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ്...

ഓൾ കേരള ഓപ്പൺ ചെസ്സ് 26 ന്

കോട്ടയം ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ് 26 ന് കോട്ടയം വൈഎംസിഎ, AVG ഹാളിൽ വച്ച് നടത്തപ്പെടുന്നു....

38-ാമത് ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ

38-ാമത് ദേശീയ ഗെയിംസ് 2025 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെഉത്തരാഖണ്ഡിൽ വെച്ച് നടക്കുകയാണ്. കേരളം 29 കായിക ഇനങ്ങളിലായി പങ്കെടുക്കുന്നു. ഇതിന്...

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്

റിങ്കുവിന്റെ വിവാഹാലോചന വന്നു, നിശ്ചയം കഴിഞ്ഞിട്ടില്ല : പ്രിയയുടെ പിതാവ്ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ വിവാഹ നിശ്ചയം സംബന്ധിച്ച റിപ്പോര്‍ട്ടുകളിൽ പ്രതികരണവുമായി പ്രിയയുടെ...