അമേരിക്കയിൽ വീണ്ടും കാട്ടുതീ

അമേരിക്കയിൽ വീണ്ടും കാട്ടുതീ അതിവേഗം പടരുന്നു. 2 മണിക്കൂറിൽ 5000 ഏക്കർ തീയെടുത്തു. രക്ഷാപ്രവർത്തനം ഊ‍ർജ്ജിതം. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19,000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചൽസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...