കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വെള്ളാങ്ങല്ലൂർ വില്ലേജ് ഓഫീസർ ശശിധരനാണ് പിടിയിലായത്ഭൂമി സംബന്ധമായ തിരുത്തലിന് വേണ്ടിയുള്ള സ്ഥല പരിശോധനക്കായി ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു 5000 സ്ഥലപരിശോധനക്ക് വരുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുട‍ർന്ന് വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ ശശിധരന് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.അപേക്ഷകന്റെ അച്ഛന്റെ പേരിലുള്ള 3.65 ഏക്കർ വസ്തുവിന്റെ ഫെയർവാല്യു പുനർ നിർണയത്തിന് തൃശൂർ ആർഡിഒയ്ക്ക് കഴിഞ്ഞ സെപ്തംബറിലാണ് അപേക്ഷ നൽകുന്നത്. ശശിധരനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈഎസ്‌പി സി ജെ ജിം പോൾ, ഇൻസ്പെക്ടർ ദിനേശ് കുമാർ, രാജൻ, പി സി ബൈജു, പി ആർ കമൽ ദാസ്, ഇ കെ ജയകുമാർ, കെ വി വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ശ്രീകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നുl

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...