മതപരിവർത്തന പരാതി; രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശില്‍ തടവ് ശിക്ഷ

മതപരിവർത്തന പരാതിയില്‍ രണ്ട് മലയാളി ക്രിസ്ത്യൻ മതപ്രചാരകർക്ക് ഉത്തർ പ്രദേശില്‍ തടവ് ശിക്ഷ.പത്തനംതിട്ട സ്വദേശി പാപ്പച്ചൻ-ഷീജ ദമ്ബതികള്‍ക്കാണ് യുപിയിലെ കോടതി അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചത്.ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മതപരിവർത്തനം ആരോപിച്ച്‌ ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് 2023ല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയെന്നാണ് പരാതി.യുപിയില്‍ മതപരിവർത്തന നിയമത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. നിയമവിരുദ്ധമായ മതപരിവർത്തനത്തിന് പുറമെ, 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങള്‍ തടയല്‍) ആക്‌ട് പ്രകാരവും ദമ്ബതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അറിയിച്ചു.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...