കേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരം: അവസാന തീയതി ഫെബ്രുവരി 5

കേരള വനിതാ കമ്മീഷന്റെ, 2024-ലെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ എൻട്രികൾ സമർപ്പിക്കാം. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്ത വനിതകൾ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിർണയത്തിനായി പരിഗണിക്കുക. ഒരാൾ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. പുരസ്‌കാര ജേതാക്കൾക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നൽകും. ആർഎൻഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.
2024 ജനുവരി 1 മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വാർത്ത/ഫീച്ചർ, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു മുഴുവൻ പേജും വാർത്തയുടെ നാല് പകർപ്പുകളും, ടെലിവിഷൻ വാർത്തയുടെ/പരിപാടിയുടെ മുഴുവൻ വീഡിയോയും, പ്രസ്തുത വാർത്തയുടെ മാത്രം എംപി4 ഫോർമാറ്റ് അടങ്ങിയ നാല് സിഡികൾ, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവൻ പേജും ഫോട്ടോയുടെ നാല് പകർപ്പുകളും ന്യൂസ് എഡിറ്റർ/റസിഡന്റ് എഡിറ്റർ/എക്‌സിക്യട്ടീവ് എഡിറ്റർ/ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം പോസ്റ്റൽ ആയി മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയക്കണം.

Leave a Reply

spot_img

Related articles

മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഡോ. എസ് സോമനാഥിന്, ഗണേശ പുരസ്കാരം വിശാഖ ഹരിക്ക്

കോട്ടയം : മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ് സോമനാഥിന് ലഭിക്കും. ഇതോടൊപ്പം മള്ളിയൂർ ഗണേശ പുരസ്കാരത്തിന്...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന് തുടക്കം

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക്‌ മീറ്റിന് തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ്...

കേരള വനിതാ കമ്മീഷനിൽ ഓഫീസ് അറ്റൻഡന്റ് ഡപ്യൂട്ടേഷൻ

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ വകുപ്പുകളിലെ സമാന തസ്തികയിൽ (23,000  50,200) ശമ്പള സ്‌കെയിലിൽ...

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ് ഉദ്യോഗസ്ഥൻ

കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. അതോടെ പ്രതിയുടെ...