കേരള വനിതാ കമ്മീഷന്റെ മാധ്യമ പുരസ്‌കാരം: അവസാന തീയതി ഫെബ്രുവരി 5

കേരള വനിതാ കമ്മീഷന്റെ, 2024-ലെ മാധ്യമ പുരസ്‌കാരത്തിന് ഫെബ്രുവരി അഞ്ച് വരെ എൻട്രികൾ സമർപ്പിക്കാം. മലയാളം അച്ചടി മാധ്യമം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്ത വനിതകൾ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പുരസ്‌കാര നിർണയത്തിനായി പരിഗണിക്കുക. ഒരാൾ ഒരു എൻട്രി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. പുരസ്‌കാര ജേതാക്കൾക്ക് 20,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും നൽകും. ആർഎൻഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷൻ ചാനലുകളിലെയും മാധ്യമപ്രവർത്തകർക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.
2024 ജനുവരി 1 മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വാർത്ത/ഫീച്ചർ, അത് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു മുഴുവൻ പേജും വാർത്തയുടെ നാല് പകർപ്പുകളും, ടെലിവിഷൻ വാർത്തയുടെ/പരിപാടിയുടെ മുഴുവൻ വീഡിയോയും, പ്രസ്തുത വാർത്തയുടെ മാത്രം എംപി4 ഫോർമാറ്റ് അടങ്ങിയ നാല് സിഡികൾ, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഒരു മുഴുവൻ പേജും ഫോട്ടോയുടെ നാല് പകർപ്പുകളും ന്യൂസ് എഡിറ്റർ/റസിഡന്റ് എഡിറ്റർ/എക്‌സിക്യട്ടീവ് എഡിറ്റർ/ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം പോസ്റ്റൽ ആയി മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയക്കണം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....