കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി.ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നിനക്ക് അവിടെ പറ്റുന്നില്ലെങ്കില്‍ ഇങ്ങോട്ട് പോരെന്ന് തങ്ങള്‍ പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അതൊക്കെ താന്‍ തന്നെ പറഞ്ഞ് ശരിയാക്കിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജയുടെ മറുപടി. മരണശേഷം കൂട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ കേട്ടപ്പോഴാണ് പ്രഭിന്റെ കുടുംബത്തിനും ഇതൊക്കെ അറിയാമെന്നാണ് മനസിലാകുന്നതെന്നും സഹോദരിമാര്‍ വ്യക്തിമാക്കി.