കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞത്’; മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.കേരളത്തിന് 1.9 ശതമാനം മാത്രം വിഹിതമാണ് ഇപ്പോൾ ലഭിക്കുന്നത്. കേരള സർക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ വിഹിതം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നായിരുന്നു ജോർജ് കുര്യൻ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...