വയനാട് എം പി പ്രിയങ്ക ഗാന്ധിയുമായി ബന്ധപ്പെട്ട കെ ആര്‍ മീരയുടെ നോവലിലെ പരാമര്‍ശം വിവാദമാകുന്നു. ‘ആ മരത്തേയും മറന്നു മറന്നു ഞാന്‍’ എന്ന നോവലിലെ ഭാഗങ്ങളാണ് ചര്‍ച്ചയാകുന്നത്. നോവലിലെ പ്രിയങ്കയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ചു. പരാമര്‍ശങ്ങള്‍ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി കഴിഞ്ഞു.പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ കുഞ്ഞ് ജനിച്ചു’ എന്ന പരാമര്‍ശമാണ് വിവാദമാകുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണിത്.നോവലിലെ മാനസിക പ്രശ്‌നമുള്ള കഥാപാത്രമാണ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്