പത്തനംതിട്ടയിലെ പൊലീസ് മര്‍ദനം: എസ് ഐ ജിനുവിനെയും മൂന്ന് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ വിവാഹസംഘത്തെ മര്‍ദ്ദിച്ച എസ് ഐ ജെ യു ജിനുവിനും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി. എസ് ഐക്കും പൊലീസുകാര്‍ക്കും വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ്പിയുടെ റിപ്പോര്‍ട്ട്. എസ്‌ഐയെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ മര്‍ദനമേറ്റവര്‍ രംഗത്ത് വന്നിരുന്നു.വിവാഹറിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് ഇന്നലെ രാത്രി പൊലീസിന്റെ മര്‍ദനമേറ്റത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പൊലീസ് ലാത്തി വീശിയത്. ഇരുപത് അംഗ സംഘമായിരുന്നു ട്രാവലറില്‍ ഉണ്ടായിരുന്നത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...