സി വി വർഗീസ് വീണ്ടും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി

സി വി വർഗീസ് വീണ്ടും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി.തൊടുപുഴയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് സി വി വർഗീസിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.39 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം പുതിയതായി തിരഞ്ഞെടുത്തു.നാല് പുതുമുഖങ്ങളാണ് പുതിയ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചിരിക്കുന്നത്. കെ ജി സത്യൻ, എം തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഇടംനേടിയത്. 2022ല്‍ നടന്ന കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സിവി വർഗീസ് ആദ്യമായി സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരുന്നത്. കെഎസ്‌വൈഎഫിലൂടെയാണ് സി വി വർഗീസ്‌ പൊതുരംഗത്തേയ്ക്ക് വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്നു. കർഷക സംഘം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....