പോയവർഷത്തെ ഓണക്കാലത്ത് വരും എന്ന് പറഞ്ഞിട്ട് വന്നില്ല, വാലന്റൈൻസ് ദിനത്തിൽ എത്തുമെന്ന പ്രതീക്ഷയും വേണ്ട. പക്ഷേ, വരുമെന്ന് പറഞ്ഞാൽ, മമ്മുക്ക വന്നിരിക്കും. അൽപ്പം കാത്തിരിക്കേണ്ടി വരും എന്നുമാത്രം. പുതുവർഷത്തിൽ ഒരു സിനിമ കൊണ്ട് മമ്മൂട്ടി അങ്കം കുറിച്ച് കഴിഞ്ഞു. ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ കൂടാതെ ‘ഒരു വടക്കൻ വീരഗാഥ’ റീ-റിലീസ് ചെയ്ത് കഴിഞ്ഞു. എന്നാൽ, കാത്തിരുന്ന ചിത്രങ്ങളിൽ മോഹൻലാലിന്റെ ‘L2: എമ്പുരാൻ’ റിലീസ് കഴിയുന്നതും, ‘ബസൂക്ക’ പിന്നാലെ വരും. ഏപ്രിൽ 10ആണ് പുതിയ റിലീസ് തിയതി.നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയാണ്. തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമാണം.