ട്രംപിന് പിന്നാലെ കായികമേഖലയും; വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി

വനിതാ കായികയിനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ (transgender) പെണ്‍കുട്ടികളെ വിലക്കി യുഎസിലെ നാഷണല്‍ കൊളീജിയറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ (എന്‍സിഎഎ). വ്യാഴാഴ്ചയോടെ ഉത്തരവ് പ്രാബല്യത്തില്‍ വരികയായിരുന്നു. വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒച്ചുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ലിംഗനീതി ഉറപ്പാക്കുന്ന നടപടിയാണിതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ലിംഗന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണിതെന്ന് വിമര്‍ശകര്‍ പറഞ്ഞു.“ജനന സമയത്ത് ആണ്‍കുട്ടി എന്ന് രേഖപ്പെടുത്തിയ ഒരാള്‍ക്ക് പിന്നീട് വനിതാ കായികയിനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ല,” എന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ ടെസ്റ്റോസ്റ്റിറോണ്‍ പരിധി പാലിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ എന്‍സിഎഎ അനുമതി നല്‍കിയിരുന്നു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....