CPIM ഭരിക്കുന്ന കേരളത്തിൽ BJPക്ക് വോട്ടുവിഹിതം 20 ശതമാനം, ബിജെപി ഭരിക്കാൻ പോകുന്ന ഡൽഹിയിൽ സിപിഐഎമ്മിന് ലഭിച്ചത് 0.01 ശതമാനം’: കെ. സുരേന്ദ്രൻ

ആംആദ്മി പാർട്ടിയുടെ തകർച്ചയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഡൽഹിയിൽ പരാജയപ്പെട്ടത് ആപ്പ് മാത്രമല്ല, അർബ്ബൻ നക്സലുകളും “കൾച്ചറൽ” മാർക്സിസ്റ്റുകളും പൊളിറ്റിക്കൽ ഇസ്ലാമും തുക്കടെ തുക്കടെ ഗ്യാങ്ങും പിന്നെ സോറോസ് ഫണ്ടഡ് ജർണ്ണോകളുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കാലം കരുതിവച്ച കാവ്യനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു സിപിഐഎം ഭരിക്കുന്ന കേരളത്തിൽ ബി. ജെ. പിക്ക് ലഭിക്കുന്ന വോട്ടുവിഹിതം ഏതാണ്ട് 20 ശതമാനം. ബി. ജെ. പി ഭരിക്കാൻ പോകുന്ന ഡൽഹിയിൽ സിപിഐഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ട്. അതും 22 മണ്ഡലങ്ങളിൽ മലയാളികൾക്കു നിർണ്ണായകമായ വോട്ടുള്ള ഡൽഹിയിലെന്നും സുരേന്ദ്രൻ വിമർശിച്ചു.അരവിന്ദ് കേജരിവാളിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണ് ഡൽഹിയിൽ ഉണ്ടായത്. കേജരിവാളിന്റെയും സിസോദിയയുടേയും തോൽവിയോടെ ആംആദ്മി പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കേജരിവാളിന് വേണ്ടി കേരളത്തിൽ പ്രതിഷേധിച്ച യുഡിഎഫിനും എൽഡിഎഫിനും മുഖത്തേറ്റ പ്രഹരമാണിതെന്നും അഴിമതിക്കാർക്ക് നൽകുന്ന ശക്തമായ സന്ദേശമാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....