ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍, കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തന്‍, ആരാണ് കെജ്‌രിവാളിനെ മലര്‍ത്തിയടിച്ച ജയന്റ് കില്ലര്‍ പര്‍വേശ് ശര്‍മ

‘ഫെബ്രുവരി എട്ടിന് ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. അവര്‍ക്ക് എന്നെ മുഖ്യമന്ത്രി ആക്കണമെങ്കില്‍ ആവശ്യം ഞാന്‍ അംഗീകരിക്കും’ – അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് ഈ തെരഞ്ഞെടുപ്പില്‍ ജയന്റ് കില്ലറായ പര്‍വേശ് ശര്‍മ പ്രചാരണ വേളയില്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ പര്‍വേശ് വര്‍മയുടെ പേരുതന്നെയാണ് ഒന്നാമതായി ഉയര്‍ന്നു കേള്‍ക്കുന്നതും.2013 ല്‍ ഷീല ദീക്ഷിതിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ ജയിച്ചു കയറിയ അതേ ഡല്‍ഹി സീറ്റില്‍ തന്നെയാണിപ്പോള്‍ കെജ്രിവാളിനെ തകര്‍ത്തുകൊണ്ട് പര്‍വേശ് വര്‍മയുടെ തേരോട്ടം. നാലായിരത്തോളം വോട്ടുകള്‍ക്കാണ് പര്‍വേശിന്റെ വിജയം. 2013ല്‍ തന്നെയായിരുന്നു പര്‍വേശിന്റെ രാഷ്ട്രിയ പ്രവേശനവും എന്നത് മറ്റൊരു കൗതുകമുളവാക്കുന്ന വസ്തുതയാണ്. മെഹ്‌റൗലി മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം വിജയിച്ച് ഡല്‍ഹി നിയമസഭയിലെത്തി. 2014ല്‍ വെസ്റ്റ് ഡല്‍ഹി പാലമെന്റ് സീറ്റിലും അദ്ദേഹം വിജയിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....