എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ സോഷ്യൽ അക്കൗണ്ടുകളിലൂടെയാണ് പുറത്തു വീട്ടത്.ഇനിയുള്ള 18 ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും ആയിട്ടാണ് ചിത്രത്തിലെ പ്രധാനപ്പെട്ട 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനകം മോഹൻലാൽ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നാല് പേരുടെയും ജന്മദിനങ്ങളോടനുബന്ധിച്ച് എമ്പുരാൻ ടീം റിലീസ് ചെയ്തിരുന്നു. അവരുടെ പുതിയ പോസ്റ്ററുകളും ഈ 18 ദിവസങ്ങളിൽ ആരാധകർക്ക് പ്രതീക്ഷിക്കാം.കൂടാതെ പോസ്റ്ററുകളിൽ, അതാത് കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ എമ്പുരാനിൽ അഭിനയിച്ച അനുഭവം തുറന്നു പറയുന്ന വിഡിയോകളും ഒപ്പം പുറത്തു വിടും എന്നും അണിയറപ്രവർത്തകർ അറിയിക്കുന്നു. പുതിയ അപ്‌ഡേറ്റ് അനൗൺസ്‌മെന്റ് പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന മോഹൻലാലിൻറെ അവ്യകത്മായ ചിത്രവും, ചിത്രത്തിന്റെ ടീസറിൽ കാണിച്ച അഗ്നിക്കിരയായ വൃക്ഷത്തിന്റെ ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.എമ്പുരാന്റെ ടീസർ ഇതിനകം 73 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിട്ടുണ്ട്. ക്യാരക്റ്റർ പോസ്റ്ററുകൾ എല്ലാം റീലിസ് ചെയ്‌ത ശേഷം ചിത്രത്തിന്റെ ട്രെയ്ലറിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ. മാർച്ച് 27 റീലിസ് ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത താരങ്ങളുടെ സാന്നിധ്യവും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...