വിഷ്ണുജയുടെ മരണം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്റ്റാഫ് ആയിരുന്ന പ്രഭിനെ സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാന്റ് ചെയ്ത പ്രഭിന്‍ ഇപ്പോള്‍ ജയിലിലാണ്.2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞു ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. സ്ത്രീധനം നല്‍കിയത് കുറവെന്നും പറഞ്ഞും പീഡിപ്പിച്ചുവെന്നും ജോലി ഇല്ലെന്ന് പറഞ്ഞും ഉപദ്രവമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....