മകന്റെ വിവാഹം ലളിതമാക്കി, 10000 കോടി രൂപ സാമൂഹ്യ ക്ഷേമത്തിന് നല്‍കി ഗൗതം അദാനി

ലോകത്തെ അതിസമ്പന്നരില്‍ പ്രധാനിയായ ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് വിവാഹിതനായി. ദിവ ഷാ ആണ് വധു. വജ്ര വ്യാപാരിയും സി ദിനേശ് ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ ജൈമിന്‍ ഷായുടെ മകളാണ് ദിവ. 2023 ഒരു സ്വകാര്യ പരിപാടിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ചെറിയ ചടങ്ങില്‍ ആയിരുന്നു വിവാഹം. പരമ്പരാഗത വസ്ത്രങ്ങളാണ് വരനും വധുവും ചടങ്ങിന്റെ ഭാഗമായത് വിവാഹ ചടങ്ങ് പരമാവധി ലളിതമാക്കി നടത്തിയ ഗൗതം അദാനി, തന്റെ സമ്പത്തില്‍ നിന്ന് 10000 കോടി രൂപ വിവിധ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനായി നല്‍കി. ആരോഗ്യം വിദ്യാഭ്യാസം നൈപുണ്യ പരിശീലനം രംഗങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് പണം നല്‍കിയത്. ഗുജറാത്തിലെ ശാന്തി ഗ്രാമില്‍ ഒരു ജൈന്‍ ക്ഷേത്രത്തില്‍ ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ശനിയാഴ്ച തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു പാര്‍ട്ടിയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....