ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ‌ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്‍റേയും മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.

ഇംഗ്ലണ്ട് ഉയർത്തിയ 305 റണ്‍സ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തില്‍ 33 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 119 റണ്‍സാണ് രോഹിത് ശർമ എടുത്തത്. 90 പന്തിലാണ് രോഹിത് മികച്ച സ്കോർ എടുത്തത്. 12 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്.

ശുഭ്മാൻ അർധ സെഞ്ചുറി നേടി. 60 റണ്‍സാണ് ഗില്‍ എടുത്തത്. ശ്രേയസ് അയ്യർ 44ഉം അക്സർ പട്ടേല്‍ 41 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണ്‍ രണ്ട് വിക്കറ്റെടുത്തു. ആദില്‍ റഷീദും ഗസ് അറ്റകിൻസണും ലിയാം ലിവിംഗ്സ്റ്റണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ഇംഗ്ലണ്ട് 49.5 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 304 റണ്‍സ് എടുത്തത്. ജോ റൂട്ടിന്‍റെയും ബെൻ ഡക്കറ്റിന്‍റെയും ലിയാം ലിവിംഗ്സ്റ്റണിന്‍റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ജോ റൂട്ടും ബെൻ ഡക്കറ്റും അർധ സെഞ്ചുറി നേടി.

Leave a Reply

spot_img

Related articles

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...