വടകരയില്‍ കാറിടിച്ചു 9 വയസുകാരി അബോധാവസ്ഥയില്‍ ആയ സംഭവത്തില്‍ പ്രതി ഷെജീലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്നലെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് ഷെജിലിനെ കസ്റ്റഡിയില്‍ എടുത്തത്.അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐ.പി.സി 304 എ പ്രകാരം എടുത്ത കേസിലാണ് ഷെജിലിന് ജാമ്യം ലഭിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസു പരിഗണിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നാണ് വടകര ദേശീയപാതയില്‍ ചോറോട് വെച്ച് ഷെജില്‍ ഓടിച്ച വണ്ടി ഇടിച്ച് ദൃഷാന അബോധാവസ്ഥയില്‍ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഷെജില്‍ വിദേശത്തേക്ക് കടന്നിരുന്നു. 9 മാസത്തിനു ശേഷമായിരുന്നു പ്രതിയെ കുറിച്ചോ കാറിനെ കുറിച്ചോ ഉള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്