ഈ ബാറ്ററിയിട്ട കാറുകൾക്ക് തീപിടുത്ത സാധ്യത കൂടുതൽ! 1.8 ലക്ഷം കാറുകൾ തിരികെ വിളിച്ചു, വാഹനഉടമകൾ ശ്രദ്ധിക്കുക….

സാംസങ് ബാറ്ററി സാങ്കേതികവിദ്യ വിതരണം ചെയ്യുന്ന കാർ കമ്പനികൾ തീപിടുത്ത സാധ്യത നേരിടുന്നതായി പുതിയ റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയൻ ടെക് കമ്പനിയായ സാംസങ് സ്‍മാർട്ട്‌ഫോൺ, ബാറ്ററി സാങ്കേതികവിദ്യയ്ക്ക് ലോകമെമ്പാടും പ്രശസ്‍തമാണ്. ഇപ്പോൾ ബാറ്ററിയുടെ തീപിടുത്ത സാധ്യത കണക്കിലെടുത്ത് വിവിധ കാർ കമ്പനികൾ അവരുടെ 1.8 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു. ആജ് തക് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.സാംസങ്ങിന്റെ ഉയർന്ന വോൾട്ടേജ് ബാറ്ററി സാങ്കേതികവിദ്യയാണ് ഈ തിരിച്ചുവിളിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. 1,80,196 കാറുകളിലെ തീപിടുത്ത സാധ്യതയെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫോർഡ്, സ്റ്റെല്ലാന്റിസ്, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സാംസങ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന കാറുകൾ തിരിച്ചുവിളിച്ചു.സാംസങ്ങിന്റെ ഹൈ വോൾട്ടേജ് സെൽ നിർമ്മാണ പ്രക്രിയയിൽ സെപ്പറേറ്റർ ലെയറിൽ ചില പിഴവുകൾ കണ്ടെത്തിയതായും അതിനാലാണ് ഈ പ്രശ്നം കാണുന്നതെന്നും ഫോർഡിന്റെ അന്വേഷണത്തിൽ വ്യക്തമായിഈ പ്രശ്നത്തിന് ഇതുവരെ ഉടനടി പരിഹാരമില്ലെന്ന് സാംസങ് പറയുന്നു. എങ്കിലും, ഈ തിരിച്ചുവിളി ബാധിച്ച ഫോർഡ് കാറുകളിൽ ‘ഇപ്പോൾ സുരക്ഷിതമായി നിർത്തുക’ എന്ന തലക്കെട്ടുള്ള ഒരു സന്ദേശം പോപ്പ്-അപ്പ് ചെയ്യും.ഈ തിരിച്ചുവിളി നിരവധി ഫോർഡ് കാറുകളെ ബാധിച്ചിട്ടുണ്ട്. ഇതിൽ എസ്കേപ്പ് മോഡലുകൾ (2020-2024 കാലയളവിൽ നിർമ്മിച്ചത്), ലിങ്കൺ കോർസെയർ (2021-2024 കാലയളവിൽ നിർമ്മിച്ചത്) എന്നിവ ഉൾപ്പെടുന്നു. 2022-ൽ നിർമ്മിച്ച ഓഡി A7 ഉം 2022-2023 കാലയളവിൽ നിർമ്മിച്ച ഓഡി Q5 ഉം ഫോക്‌സ്‌വാഗൺ തിരിച്ചുവിളിക്കുന്ന കാറുകളിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....