തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായി ജോളി ശബ്ദ സന്ദേശത്തിൽ പറയുന്നു.
താൻ ആരുടെ സമ്മർദ്ദത്തിനും വഴങ്ങില്ലന്നും, കൈക്കൂലി വാങ്ങാത്ത താൻ ആരെയും പേടിക്കില്ലന്നും ജോളിയുടെ ശബ്ദ സന്ദേശത്തിൽ ഉണ്ട്. ജോളി എഴുതിയ കത്തും പുറത്ത് വന്നിരുന്നു. പേടിയാണെന്നും ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും കത്തില്‍ പറയുന്നു. ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ദിവസം തന്നെയാണ് ഈ കത്ത് എഴുതിയത്.
അതേസമയം, കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി കുടുംബം. കയർ ബോർഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. സംഭവത്തില്‍ അന്വേഷണ സമിതി രൂപീകരിച്ച് എം എസ് എം ഇ വകുപ്പ്. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെയാണ് പരാതി.