രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്‍റെ മകള്‍ മരീറ്റ ആണ് മരിച്ചത്ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളില്‍ അയച്ചിരുന്നു. സ്കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...