വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതിയുമായി വനംവകുപ്പ്; മൃഗങ്ങളുടെ സാന്നിധ്യം പരിശോധിക്കാന്‍ റിയല്‍ ടൈം മോണിറ്ററിങ്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്. വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കാന്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. എസ്റ്റേറ്റുകളിലെ അടി കാടുകള്‍ വെട്ടിത്തെളിക്കാന്‍ അടിയന്തര നിര്‍ദ്ദേശം. 28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കാനും ധാരണ.സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് വനം മന്ത്രി ഉന്നത തലയോഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യ വിശാല പദ്ധതികളാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്. വനമേഖലകളില്‍ റിയല്‍ ടൈം മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. പദ്ധതിയുടെ ന്യൂഡില്‍ ഓഫീസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മനു സത്യനെ നിയമിച്ചു.28 ആര്‍ആര്‍ടികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ അടിയന്തര നടപടി സ്വീകരിക്കും. എസ്റ്റേറ്റുകളുടെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ നോട്ടീസ് നല്‍കും. പൊതുജന പങ്കാളിത്തത്തോടെ വന്യജീവി ആക്രമങ്ങള്‍ നേരിടാന്‍ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. പൊതുപ്രവര്‍ത്തകരെയും യുവാക്കളെയും ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയായിരിക്കും ഇവയുടെ പ്രവര്‍ത്തനം.ആര്‍ആര്‍ടിക്ക് പുറമേ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക. വന്യജീവി ആക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ആദിവാസികളുടെ ഉള്‍പ്പെടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി പനം ഗവേഷക കേന്ദ്രവുമായി സംയോജിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. വനപാതകളിലെ അടിക്കാടുകള്‍ വെട്ടിത്തെളിക്കാനും യോഗത്തില്‍ ധാരണയായി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....