സയന്റിസ്റ്റ് കോൺക്ലേവ് 15 ന്: മുഖ്യമന്ത്രി ശാസ്ത്രജ്ഞരുമായി സംവദിക്കും

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന സയന്റിസ്റ്റ് കോൺക്ലേവ് ഫെബ്രുവരി 15 ന് കോഴിക്കോട് ജലവിഭവ വികസന കേന്ദ്രത്തിൽ നടക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നിർവചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയാണ് സംവാദത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.പരിപാടിയിൽ കെഎസ്‌സിഎസ്ടിഇ – ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഭവന ട്രെയിനീസ് ഹോസ്റ്റൽ സമുച്ചയത്തിന്റെയും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജലശേഖരണ വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടവും മുഖ്യമന്ത്രി നിർവഹിക്കും. എംഎൽഎ പി ടി എ റഹീം ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിഡബ്ല്യൂആർഡിഎം-ൽ പുതുതായി നിർമിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പുതുതായി തയ്യാറാക്കിയ എക്സിബിഷൻ ഹാളിന്റെ ഉദ്ഘാടനം എം കെ രാഘവൻ എംപിയും നിർവഹിക്കും.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....