നഴ്സിങ് കോളേജ് റാഗിങ്ങ് : ബിജെപി ഏകദിന ഉപവാസം

കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ് ൽ പ്രതിഷേധിച്ച് 18 ന് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിങ് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പു വരുത്തുക, പ്രിൻസിപ്പൽ, അസി. വാർഡൻ അടക്കമുള്ളവരെ പ്രതി ചേർക്കുക,ക്യാമ്പസ്‌ റാഗിങ് അവസാനിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി ഉപവാസം സംഘടിപ്പിക്കുന്നതെന്നു കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് ഉപവാസം.

Leave a Reply

spot_img

Related articles

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന്...

സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി...