ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു.
77 വയസ്സായിരുന്നു.സംസ്കാരം നാളെ (ചൊവ്വ) 2.30ന് പുഴവാത് വീട്ടുവളപ്പിൽ. എൻഎസ്എസ് കോളേജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.എൻഎസ്എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. അദ്ധ്യാത്മ രാമായണം, ഭഗവത് ഗീത എന്നിവയുടെ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.ഭാര്യ :കെ. രാധിക ( റിട്ട. എഞ്ചിനീയർ, ബി എസ് എൻ എൽ )മക്കൾ : സിദ്ധാർഥ് (എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് ),ശ്രീനാഥ് (തിരുവനന്തപുരം ) മരുമക്കൾ – ഡോ. രജനി, അഞ്ജന നായർ.
