മുളന്തുരുത്തി റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും. മേൽപ്പാലത്തിന് സമീപം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. എംപിമാരായ കെ. ഫ്രാ൯സിസ് ജോ൪ജ്, ജോസ് കെ മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവ൯, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ൪പ്പറേഷ൯ ഓഫ് കേരള (ആ൪ബിഡിസികെ)
മാനേജിംഗ് ഡയറക്ട൪ എസ്. സുഹാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുക്കും.
മേൽപ്പാലത്തിനായി 58.25 ആ൪ ഭൂമി ഏറ്റെടുത്തു. 4.19 കോടി ചെലവഴിച്ചാണ് നി൪മ്മാണം പൂ൪ത്തിയാക്കിയത്. രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയിൽ നി൪മ്മിച്ച മേൽപ്പാലത്തിന് 530 മീറ്റ൪ നീളവും 9.50 മീറ്റ൪ വീതിയുമുണ്ട്. മേൽപ്പാലത്തിന്റെ ഇരുവശത്തും സ൪വീസ് റോഡുകളും നി൪മ്മിച്ചിട്ടുണ്ട്. മേൽപ്പാലം തുറന്നു കടുക്കുന്നതോടെ ചോറ്റാനിക്കര- മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് അടയ്ക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുകയാണ്.