ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്

യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ വഴിത്തിരിവ്.മരിച്ച സ്ത്രീയുടെ നാലുവയസുകാരിയായ മകള്‍ നോട്ട്ബുക്കില്‍ വരച്ച ചിത്രങ്ങളാണ് മറ്റൊരു തലത്തില്‍ അന്വേഷണം നടത്താന്‍ പോലിസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ പഞ്ചവതി ശിവപരിവാര്‍ കോളനിയിലെ 27കാരിയായ സോണാലിയെയാണ് കഴിഞ്ഞ തിങ്കളാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സോണാലി ആത്മഹത്യ ചെയ്‌തെന്നാണ് ഭര്‍ത്താവ് പ്രദീപും ബന്ധുക്കളും പറഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് വീട്ടിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് ദമ്പതികളുടെ മകളായ നാലുവയസുകാരി ദര്‍ഷിതയുടെ മൊഴിയെടുത്തു. പപ്പ മമ്മിയെ കൊന്നു കെട്ടിത്തൂക്കിയെന്നാണ് കുട്ടി മൊഴി നല്‍കിയത്. ”പപ്പ മമ്മിയെ ആക്രമിച്ച്‌ കൊന്നു. നിനക്ക് വേണമെങ്കില്‍ നീയും മരിച്ചോ എന്ന് എന്നോടും പറഞ്ഞു.”-ദര്‍ഷിത പോലിസിന് നല്‍കിയ മൊഴി പറയുന്നു. കൂടാതെ പ്രദീപ്, സോണാലിയെ ആക്രമിക്കുന്നത് ചിത്രമായി വരച്ച നോട്ട്ബുക്കും പോലിസിന് കൈമാറി.

സോണാലിയുടേത് കൊലപാതകമാണെന്ന പരാതി ലഭിച്ചതായി കോട്‌വാലി സിറ്റി പോലിസ് ഓഫിസര്‍ രാംവീര്‍ സിംഗ് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടി പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...