വിവരാവകാശ നിയമത്തെ ശക്തമാക്കിയത് ആക്ടിവിസ്റ്റുകൾ: ഡോ എ എ ഹക്കീം

വിവരാവകാശ നിയമം രണ്ടു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഈ ചെറിയ നിയമത്തെ ശക്തമാക്കുന്നതിൽ ആക്ടിവിസ്റ്റുകൾ അർപ്പിച്ച സേവനം അവിസ്മരണീയമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം പറഞ്ഞു.വിവരാവകാശ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാജാസ് കോളേജിൽ ആരംഭിച്ച ആർടിഐ ക്ലബ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാകാലങ്ങളിൽ നൂതന വിഷയങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പുതിയ തീരുമാനങ്ങളുണ്ടാക്കാൻ വിവരാവകാശ പ്രവർത്തകരുടെ ഇടപെടൽ ഏറെ സഹായകമായിട്ടുണ്ട്. അതേസമയം നിയമം ദുരുപയോഗം ചെയ്യുന്ന ചിലരുമുണ്ട്. അവർ ആക്ടിവിസ്റ്റുകളല്ല. വിവരാവകാശ പ്രവർത്തകർ കൂടുതൽ ശക്തമായി രംഗത്തുനില്ക്കണം. വിദ്യാസമ്പന്ന സമൂഹത്തെ കൂടുതലായി ഈ നിയമത്തിൻറെ പ്രയോക്താക്കളാക്കാൻ ആർടിഐ ക്ലബ്ബുകൾ സഹായിക്കും. എല്ലാ കാമ്പസുകളിലും ആർടിഐ ക്ലബ്ബുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ്‌ ഡി.ബി ബിനു മുഖ്യപ്രഭാഷണം നടത്തി.

എം.സി.ബിജി, ഐക്യു.എ.സി കോ ഓർഡിനേറ്റർ ഡോ പി കെ ശ്രീകുമാർ, പരിവർത്തൻ സ്റ്റേറ്റ് കോർഡിനേറ്റർ ഐപ്പ് ജോസഫ്, പ്രിൻസിപ്പൽ ഡോ. ഷജില ബീവി, ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി, വൈസ് പ്രിൻസിപ്പൽ ഡോജി എൻ പ്രകാശ്,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എ.നിസ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...