സത്യൻ അന്തിക്കാടിൻ്റെ സന്ദീപ് ബാലകൃഷ്ണനെ അവതരിപ്പിക്കാൻ മോഹൻലാൽ എത്തി. ഒപ്പം സംഗീത് പ്രതാപിൻ്റെ ജൻമദിനവും

മനോഹരമായലൈറ്റ് ക്രീം ഷർട്ടും, വൈറ്റ് ലിനൻ പാൻ്റും, കൃത്യമായി ചീകിയൊതുക്കിയ മുടിയുമൊക്കെയായി മോഹൻലാൽ ക്യാമറക്കുമുന്നിലെത്തിക്കൊണ്ട്. പറഞ്ഞു. നമമളു ,തുടങ്ങുവല്ലേസത്യേട്ടാ…,, അതെ യതേ തുടങ്ങുന്നു.സത്യൻ അന്തിക്കാടിൻ്റെ മറുപടി.എടുക്കാൻ പോകുന്ന മ്പീൻ സത്യൻ അന്തിക്കാട് തന്നെ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു.മോഹൻലാലിനോടൊപ്പം പ്രദർശന ശാലകളിൽ നിറഞ്ഞ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന യുവനടൻ സംഗീത് പ്രതാപും ഉണ്ട്.ഇവർ രണ്ടു പേരും ഒന്നിച്ചുള്ള രംഗമാണ് ഇവിടെ ചിത്രീകരിക്കുന്നത്.ചിത്രത്തിലെ മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്ഷോട്ടിലേക്ക് കയറുന്നതിനുമുമ്പ സംഗീത് മോഹൻലാലിൻ്റ അനുഗ്രഹവും വാങ്ങി.ഇപ്പോൾ മികച്ച രീതിയിൽ പ്രദർശിപ്പിച്ചുവരുന്ന ബ്രോമൻസ് എന്ന ചിത്രത്തിൽ സംഗീത് നീണ്ട കയ്യടി വാങ്ങുകയാണ്.അതിനോടൊപ്പം ഇത്രയും വലിയ ഒരു സംവിധായകൻ്റേയും, നടൻ്റെയും ഒപ്പം അഭിനയിക്കുവാൻ ലഭിച്ചു അവസരം തൻ്റെ ജീവിതത്തിലെ എക്കാലത്തേയും അഭിമാന നിമിഷമാണെന്ന്വെന്ന് സംഗീത് പറഞ്ഞു.തൃപ്പൂണിത്തറ പുതിയകാവിലെ ഒരിടത്തരം വീട്ടിലായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്.ഫെബ്രുവരി പത്ത് തിങ്കളാഴ്ച്ചയാണ് ആശിർവ്വാദ് സിനിമാസിനു വേണ്ടി ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച്സത്യൻ അന്തിക്കാട്മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചതെങ്കിലും ഫെബ്രുവരി പതിനാല് ശനിയാഴ്ച്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.നിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്.പ്രേക്ഷകർക്കിടയിൽ എന്നും കൗതുകമുള്ള ഒരു കോമ്പിനേഷനാണ് സത്യൻ അന്തിക്കാടും മോഹൻലാലും.ലാളിത്യത്തിലൂടെ നെഞ്ചോടു ചേർത്തുവയ്ക്കാൻ പറ്റുന്ന ഒരു പിടി ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്.ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ സന്ധീപ് ബാലകൃഷ്ണനും അത്തരത്തിൽത്തന്നെയുള്ള ഒരു കഥപാത്രമായിരിക്കും.

സംഗീതിൻ്റെ ജൻമദിനം കൂടിയായിരുന്നു അന്ന്.ഇതു മനസ്സിലാക്കിയ പ്രൊഡക്ഷൻ ടീം തികച്ചും ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജൻമദിനാശംസയും നേർന്നു.സത്യൻ സാറിനോടും, ലാലേട്ടനുമൊത്ത് അഭിനയിക്കാനെത്തിയ ദിവസം തന്നെ തൻ്റെ ജൻമദിനം കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്ന് സംഗീത് ഈയവസരത്തിൽ അനുസ്മരിച്ചു.സിദ്ദിഖും സെറ്റിലുണ്ടായിരുന്നുലാലു അലക്സ്. സംഗീത എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മാളവികാ മോഹ നാണു നായിക.അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു: മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – കെ.രാജഗോപാൽ.കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ .കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ് .അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി.സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരിപ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.കൊച്ചി,വണ്ടിപ്പെരിയാർ,പൂന എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.ഫോട്ടോ – അമൽ.സി.സദർ

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...