തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1905 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ മുന്നാം ഗഡുവാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 1000 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 245 കോടി വീതവും, മുൻസിപ്പാലിറ്റികൾക്ക്‌ 193 കോടിയും, കോർപറേഷനുകൾക്ക്‌ 222 കോടിയും ലഭിക്കും.

ഈ സാമ്പത്തിക വർഷം ഇതിനകം 12,338 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചു. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന എൽഡിഎഫ്‌ സർക്കാർ നിലപാട്‌ പൂർണ അർത്ഥത്തിൽ തുടരുകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

മുട്ടിൽ മരംമുറി കേസ്: വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി.ചോറ്റാനിക്കര കോടതിയിൽ തുടങ്ങാനിരിക്കുന്ന വിചാരണ തടയണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ഹര്‍ജി ഹൈക്കോടതി തള്ളി.വിചാരണ...

കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം, ചികിത്സാ പിഴവിൽ കേസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് എടുത്തു.കോഴിക്കോട് സ്വദേശി അഞ്ജു വിനീഷ് ആണ്...

മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം

മാത്യു കുഴല്‍നാടന്‍ എഎല്‍എ യുടെ കോതമംഗലത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ മോഷണം.എംഎല്‍എയുടെ കോതമംഗലം പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക്...

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...