പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കും

പാതിവില തട്ടിപ്പ് കേസിൽ  ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു.പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.

Leave a Reply

spot_img

Related articles

മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ...

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും...

പിണറായി വിജയനെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതം; ടി.കെ ഗോവിന്ദൻ

പീഡന/രാഷ്ട്രീയ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എം.എൽ.എ.സിപിഎമ്മിന് തെറ്റ് തിരുത്താൻ...

മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് നീക്കം ചെയ്ത് മെറ്റ

മുഖ്യമന്ത്രി വി ഡി സതീശൻ കെ.എസ്‌.ഇ.ബി.ക്കാരൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ മെറ്റ (Meta) നീക്കം ചെയ്തു.ഇത് ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ്...